Friday, April 1, 2011

യുപിഎയുടെ ഭരണ മികവ്: 8 Indian states have more poor than 26 poorest African nations

യുപിഎയുടെ ഭരണ മികവാണ് കേരളത്തില്‍ പട്ടിണി മരണം ഇല്ലാതാക്കിയത്.. പ്രധിരോധമന്ത്രി ശ്രീ എ കെ ആന്റണി:

മാധ്യമം വാര്‍ത്ത‍: http://www.madhyamam.com/news/64530/110401

യാഥാര്‍ഥ്യം: http://articles.timesofindia.indiatimes.com/2010-07-12/india/28276383_1_measure-ophi-multidimensional-poverty-index

http://www.bbc.co.uk/news/10609407

യുഡിഎഫിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എല്ലാം പഴയതാണ്…

  • കുഞ്ഞാലിക്കുട്ടിക്കെതിരെ പഴയതെന്നു പറയുന്ന ആരോപണങ്ങള്‍ ഉന്നയിച്ചത് ആരാണ്? റൗഫ്‌
  • റൗഫ്‌ ആരാണ്? കുഞ്ഞാലികുട്ടിയുടെ ബന്ധു.
  • തെളിവുകള്‍ പുറത്തു കൊണ്ടുവന്നതാരാണ്? ഇന്ത്യാവിഷന്‍
  • ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ ആരാണ്? എം കെ മുനീര്‍.
  • എം കെ മുനീര്‍ ആരാണ്? മുസ്ലിം ലീഗിന്റെ സെക്രട്ടറി
  • മുസ്ലിംലീഗ് ഇതു മുന്നണിയിലാണ്? യുഡിഎഫില്‍

യുഡിഎഫിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതാരാണ്? യുഡിഎഫ്‌ തന്നെ..

  • ബാലകൃഷ്ണപിള്ളയെ കുറ്റക്കാരനെന്നു വിധിച്ചതാരാണ്? സുപ്രീംകോടതി
  • ബാലകൃഷ്ണപിള്ളയെ കുറ്റക്കാരനെന്നു വിധിച്ചത് എന്തിനാണ്? ഇടമലയാര്‍ കേസില്‍ അഴിമതി നടത്തിയതിനു.
  • ഇടമലയാര്‍ കേസ് ആര് ഭരിക്കുബോഴാണ്? യുഡിഎഫ്‌
  • സുപ്രീംകോടതി വിധിക്കെതിരെ കൊട്ടാരക്കരയില്‍ പൊതുയോഗം നടത്തിയതാരാന്? യുഡിഎഫ്‌
  • കൊട്ടാരക്കരയില്‍ പൊതുയോഗത്തില്‍ ജഡ്ജിമാര്‍ കൈകൂലി വാങ്ങുന്നത് നേരിട്ട് കണ്ടു എന്ന് പറഞ്ഞതാരാണ്? എം പി സുധാകരന്‍.
  • എം പി സുധാകരന്‍ ആരാണ്? കെപിസിസിയുടെ സെക്രട്ടറി, അതായത് യുഡിഎഫ്‌ നേതാവ്.

ബാലകൃഷ്ണപിള്ള കേസ് ഇത്രയും ചര്‍ച്ച ചെയ്യിച്ചത് ആര്? യുഡിഎഫ്‌

  • പാമോലിന്‍ കേസില്‍ സ്റ്റേ നീക്കിയതാരാണ്? കോടതി
  • കേസില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി സാക്ഷി ആക്കിയയതുപോലെ തന്നെയും ഒഴിവാക്കി സാക്ഷി ആക്കണമെന്ന് ഹരജി കൊടുതതാരാന്? ടി എച്ച് മുസ്തഫ
  • ടി എച്ച് മുസ്തഫ ആരാണ്? കൊണ്ഗ്രെസ്സ് നേതാവ്

കേസ് ഇത്രയും ചര്‍ച്ച ചെയ്യിച്ചത് ആര്? യുഡിഎഫ്‌

  • ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ പൊട്ടികരഞ്ഞുകൊണ്ട് ഉന്നയിച്ച ആരോപണങ്ങള്‍ ഉന്നയിച്ചതാരാന്? കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍
  • കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ ആരാണ്? കൊണ്ഗ്രെസ്സ് നേതാവ്
  • കെ കെ രാമചന്ദ്രന്‍ മാസ്റ്റര്ക്കെതിരെ നടപടിക്ക് നോടീസ്‌ കൊടുത്തതാരാണ്? കൊണ്ഗ്രെസ്സ്

ഇത്രയും ചര്‍ച്ച ചെയ്യിച്ചത് ആര്? യുഡിഎഫ്‌ നേതാക്കള്‍

യുഡിഎഫ്‌ അധികാരത്തില്‍ വന്നാല്‍ ഈ കേസുകളുടെ കാര്യമെന്താവും? പൊതുപണം കട്ടുമുടിക്കുന്നവരെ ഭരണമേല്‍പ്പിക്കണോ?

കേരളത്തില്‍ വികസനം നടന്നിട്ടുണ്ടോ?

  1. കേരളത്തില്‍ വികസനം നടന്നിട്ടുണ്ടോ? – ഇല്ല.
  2. അപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ എല്ലാ മേഖലക്കും അവാര്‍ഡുകളും, അംഗീകാരങ്ങളും നല്‍കിയത്‌ എന്തിനു? അങ്ങിനെയല്ല, കേരളത്തില്‍ വികസനം നടന്നിട്ടുണ്ട്. പക്ഷേ അതെല്ലാം കേന്ദ്ര ഫണ്ട്‌ ഉപയോഗിച്ചാണ്.
  3. അപ്പോള്‍ കഴിഞ്ഞ യുഡിഎഫ്‌ ഭരണ കാലത്തും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട്‌ തന്നിരുന്നില്ലേ? ഉണ്ട്.
  4. അപ്പോള്‍ കഴിഞ്ഞ യുഡിഎഫ്‌ ഭരണ കാലത്തു ഒരു എല്ലാ മേഖലക്കും അവാര്‍ഡുകളും, അംഗീകാരങ്ങളും കിട്ടിയില്ലല്ലോ? ഉത്തരമില്ല.
  5. അപ്പോള്‍ കേരളത്തില്‍ വികസനം നടന്നിട്ടുണ്ടോ? ഉണ്ട്..ഇല്ല

“കേരളത്തില്‍ വികസനം നടക്കാന്‍ ഉപയോഗിച്ച ഫണ്ട്‌ കേന്ദ്രത്തിന്തെതാണോ കേരളത്തിന്തെതാണോ എന്നല്ല വികസനം നടന്നോ എന്നതാണ് പ്രശ്നം.കേരളത്തിലെ യുഡിഎഫും എല്‍ഡിഎഫും ഭരിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ വികസനം നടത്തുന്നത് കേരളത്തിലെ സര്‍ക്കാരിന്റെ ഫണ്ട്‌ ആണല്ലോ കൂടുതല്‍.. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫണ്ട്‌ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ കൊടുത്തത് എല്‍ ഡി എഫ് ആണ് താനും. അത് കൊണ്ട് അത് വികസനമല്ലതാവുന്നില്ലല്ലോ? കേന്ദ്ര ഫണ്ട്‌ ഒരു ഔദാര്യമല്ല…”

ശ്രീ. ഉമ്മന്‍ചാണ്ടി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം……

ശ്രീ. ഉമ്മന്‍ചാണ്ടി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം……
1. “കുഞ്ഞാലിക്കുട്ടി ചെയ്ത തെറ്റുകള്‍ ഏറ്റ് പറഞ്ഞത് അഭിനന്ടിക്കേണ്ടത് ആണ്”. കുഞ്ഞാലിക്കുട്ടി -റൗഫ്‌ സംഭവത്തില്‍ താങ്കള്‍ നടത്തിയ ഈ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?
2. ഇടമലയാര്‍കേസില്‍ മുന്‍ മന്ത്രിയും യുഡിഎഫ്‌ നേതാവുമായ ബാലകൃഷ്ണപിള്ളയെ ഒരു വര്ഷം കഠിനതടവിനു ശിക്ഷിച്ചല്ലോ? ബാലകൃഷ്ണപിള്ളയെ ഇപ്പോഴും യുഡിഎഫ്‌ നേതാവ് ആയി ഉമ്മന്‍ചാണ്ടി അംഗീകരിക്കുന്നുണ്ടോ?
3.താന്‍ ഒരു ബാര്‍ ലൈസന്‍സ് കേസുമായി ബന്ടപ്പെട്ടു കൈകൂലി കൊടുക്കുന്നത് നേരിട്ട് കണ്ടു എന്ന് അവകാശവാദം ഉന്നയിച്ച, പ്രസ്താവന തിരുത്താന്‍ തയ്യാറല്ല എന്ന് ആവര്‍ത്തിച്ച കണ്ണൂര്‍ എം പി സുധാകരനോട് ” ബന്ധപ്പെട്ട ജഡ്ജിക്കെതിരെ കേസ് കൊടുക്കാന്‍” താങ്കള്‍ ആവശ്യപെടുമോ?
4.ഇക്കഴിഞ്ഞ ദിവസം കെ കെ രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ചെന്നിത്തലക്കും താങ്കള്‍ക്കും എതിരെ ഉന്നയിച്ച അഴിമതി ആരോപണം അന്യോഷിക്കാന്‍ താങ്കള്‍ ആവശ്യപെടുമോ?
5.പാമോലിന്‍ കേസില്‍ മന്ത്രി ഐസക്‌ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് താങ്കള്‍ ഉത്തരം പറയാത്തത് എന്ത് കൊണ്ട്?
അതോ താങ്കളുടെ കാലത്ത് ധനമന്ത്രിയുടെ ആപ്പീസ് പോസ്റ്റ്‌ ഓഫീസ്‌ പോലെ സീലടിച്ച് ഒപ്പിടുന്ന തരത്തിലായിരുന്നോ? എം എല്‍ എ കണ്ണന്താനം ഉന്നയിച്ച ആരോപണത്തിനും അങ്ങ് മറുപടി പറഞ്ഞില്ലല്ലോ?
6. കുഞ്ഞാലികുട്ടി, മുനീര്‍, ടി യു കുരുവിള മറ്റു ആരോപനവിധേയരായ സ്ഥനാര്തികളെ താങ്കള്‍ അംഗീകരിക്കുമോ?
7.എല്‍ ഡി എഫില്‍ സ്ഥനാര്തികളായി ആരോപനവിധേയരെ ആരെയെങ്കിലും താങ്കള്‍ക്ക് പറയാമോ? (ആ ബന്ധം, ഈ ബന്ധം എന്ന് അല്ലാതെ ….!)
8. പി ജെ ജോസെഫിനെതിരെയും സമരം ചെയ്ത യുഡിഎഫ്‌ , തൊടുപുഴയില്‍ നിന്നും ഇദ്ദേഹത്തെ ജയിപ്പിക്കുകയും , ജയിച്ചാല്‍ മന്ത്രി ആക്കുകയും ചെയ്യുമോ?
9. (a) 2G സ്പെക്ട്രം,

(b) കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി,

(c) ആദര്ശ് ഫ്ലാറ്റ്‌ അഴിമതി,

(d) എസ് ബാന്‍ഡ് അഴിമതി അഴിമതി,

(e) പുറത്തു വിടാത്ത വിദേശ ബാങ്കുകളിലെ കള്ളപണത്തിന്റെ കോടി കോടികളുടെ കണക്ക്,

(f) അഴിമതികേസില്‍ പ്രതിയായ ഒരാളെ വിജിലന്‍സ് കമ്മീഷണര്‍ ആക്കിയത്,

(g) ജുഡീഷ്യറിയില്‍ അഴിമതി ആരോപണങ്ങള്‍

എല്ലാം എല്ലാം … കോണ്‍ഗ്രസ്‌ ഭരിക്കുന്ന യു പി എ സര്‍ക്കാരിന്റെ സംഭാവനകള്‍ അല്ലെ? താങ്കള്‍ ഇതിനോടെല്ലാം യോജിക്കുന്നുണ്ടോ? കേന്ദ്ര ഭരണക്കാര്‍ക്ക് ഇതെല്ലാം ആവമെന്കില്‍ കേരളത്തിലും ആവാമെന്നാണോ,അഴിമതി കേസുള്ളവര്‍ക്ക് സ്ഥാനര്തിത്വം നല്‍കിയതിലൂടെ ഉണ്ടായ സന്ദേശം?

10. രണ്ടു രൂപയ്ക്കു അരി കൊടുക്കുന്ന പദ്ധതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് അങ്ങ് നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുമോ?

സ്മാര്‍ട്ട്സിറ്റിയുടെ ഈ നേട്ടം ഇടതുപക്ഷത്തിന്റെത്

സംസ്ഥാന താല്‍പര്യങ്ങള്‍ അടിയറവ് വയ്ക്കാതെ, ഒരിഞ്ച് ഭൂമി പോലും വിട്ടു കൊടുക്കാതെ ടികോമിനെ വറുതിയില്‍ നിറുത്തി സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാന്‍ ആര്‍ജ്ജവം കാണിച്ച ,സര്‍ക്കാരിന്റെയും ജനങ്ങളുടെയും നട്ടെല്ല് വളക്കാതെ വ്യവസായം വരാന്‍ നിലപാടെടുത്ത ഇടതു സര്‍ക്കാരിനു അഭിവാദ്യങ്ങള്‍ .
കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി,ആദര്ശ് ഫ്ലാറ്റ് അഴിമതി, ടു ജി സ്പെക്ട്രം അഴിമതി, ജുഡിഷ്യറിയുടെ പേരിലുള്ള അപവാദങ്ങള്‍ , അവസാനമായി ഐസ്ക്രീം കേസ്സിലെ വെളിപ്പെടുത്തലുകള്‍, തുടങ്ങി സാമ്പത്തിക അരാജകത്വം നടമാടുന്ന ഇക്കാലത്ത് “പണം നല്‍കാം, നിങ്ങള്‍ ജനതയ്ക്ക് വിഷം വാങ്ങി കൊടുക്കണം ” എന്ന് വാഗ്ദാനം ചെയ്താല്‍ അതും ചെയ്തേക്കാവുന്ന അവസ്ഥയാണ് ഇന്ന്.
സ്മാര്‍ട്ട്സിറ്റിയുടെ ഈ നേട്ടം ഇടതുപക്ഷത്തിന്റെ നേരായ നിലപാടുകളുടെ വിജയമാണ്.

ചില താരതമ്യങ്ങള്‍

പെട്രോളിന്റെ വില :

  1. പാക്കിസ്ഥാന്‍ – 26
  2. ബംഗ്ലാദേശ് - 22
  3. ക്യുബ – 19
  4. നേപ്പാള്‍ - 30
  5. മ്യാന്‍മാര്‍ – 34
  6. അഫ്ഗാനിസ്താന്‍ – 36
  7. ഖത്തര്‍ – 30
  8. ഇന്ത്യ -63

ഇന്ത്യ ഭരിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ടി അംബാനിമാര്‍ക്കും, മറ്റു സ്വദേശ കുത്തകകള്‍ക്കും വിദേശ കുത്തകള്‍ക്കും വേണ്ടി ഈ നാട്ടിലെ സാധാരണക്കാരെ പിഴിയുന്ന്തു ശരിയാണോ?

വോട്ടിനു മുന്‍പ് ഒന്ന് ചിന്തിക്കൂ..

എന്റെ പിഴ… എനിക്ക് മാപ്പ്..

വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി പിഴവ് ഏറ്റുപറഞ്ഞു. സിവിസിയുടെ നിയമനത്തില്‍ തനിക്ക് അമളി പറ്റി എന്നാണ് പ്രധാന മന്ത്രിയുടെഏറ്റുപറച്ചില്‍ .കേരളത്തിലെ പാമോലിന്‍ കേസ് പ്രതിയാണ് എന്ന് അറിഞ്ഞിരുന്നില്ല എന്ന് ഇന്നലെ വരെ പറഞ്ഞ പ്രധാനമന്ത്രിയാണ് ഇന്ന് മാപ്പ് പറഞ്ഞത്. കേരളത്തിലെ കൊണ്ഗ്രെസ്സ് നേതാക്കള്‍ പറഞ്ഞു പറ്റിച്ചതാണ് എന്ന് ഡല്‍ഹിയില്‍ പലരും മുറുമുറുക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി അദ്ദേഹം ഇങ്ങനെ പലതും ഏറ്റുപറഞ്ഞുകൊണ്ടിരിക്കുകയാണ്.

അവസാനമായി എ രാജ പ്രതികൂട്ടിലും ജയിലിലും ആയ 2 ജി സ്പെക്ട്രം അഴിമതിയില്‍ സഖ്യ കക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി എന്നും അത് തെറ്റാണു എന്നുമാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തില്‍ വന്നു രണ്ടു ഉല്‍ഘാടനം നടത്തിയതിലും അദ്ദേഹം ചില വിവാദങ്ങളില്‍ പെട്ടു. വയലാര്‍ രവി, തോമസ് മന്ത്രിമാരുടെ വാക്കുകള്‍ കേട്ടാണ് സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ചു എന്ന പേര് ദോഷം വരുത്തിയത്. അത് കേരളത്തിലെ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

ഇനിയൊരു പ്രധാനമന്ത്രിക്കും ഈ ഗതി വരുത്തല്ലേ….!

മോചനജാഥയും പൊല്ലാപ്പുകളും

കേരളത്തില്‍ അങ്ങ് മുതല്‍ ഇങ്ങു വരെ ജാഥകള്‍ അരങ്ങു തകര്‍ക്കുകയാണ്. ആദ്യം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ജാഥ കാസര്‍കോട്‌ നിന്ന് തുടങ്ങി.ജാഥ അവസാനിക്കുന്നതിനു മുന്‍പ് പലതും കേരളത്തില്‍ നടക്കുമെന്ന് ചെന്നിത്തലയും പറഞ്ഞു. അത് കരിനാക്കായി. ഇവിടെ നടന്നത് എല്ലാം എല്ലാവരും കണ്ടു.ഈ ജാഥ നടക്കുന്നതിനു മുന്‍പ് വരെ നാട്ടുകാര്‍ വിചാരിച്ചിരുന്നത് യുഡിഎഫ് അധികാരത്തില്‍ വരുമെന്നു ആയിരുന്നു. കാരണം കഴിഞ്ഞ ലോകസഭയിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഉണ്ടായ ഒരു കുത്തിയോഴുക്ക് ഇടതു പക്ഷക്കാരില്‍ പോലും ഭയമുണ്ടാക്കിയിരുന്നു. പക്ഷെ യു ഡി എഫിന്റെ ജാഥ കഴിഞ്ഞപ്പോള്‍ , ഉമ്മന്‍ചാണ്ടി ഒരു കോടി ഒപ്പുകളുമായി ഗവര്ണര്ക്ക് നിവേദനം നല്‍കിയപ്പോള്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ആശ്വാസ നെടുവീര്‍പ്പിട്ടു.

കേരളത്തില്‍ യുഡിഎഫ്‌ ജാഥയുടെ ഇടയില്‍ നടന്നതെന്തെല്ലാമായിരുന്നു?

കുഞ്ഞാലിക്കുട്ടി ഒരു പത്രസമ്മേളനം നടത്തി പറയുന്നു..”തനിക്ക് വധഭീഷണി ഉണ്ട്,ഭീഷണി ഉയര്‍ത്തുന്നത് തന്റെ ഭാര്യ സഹോദരിയുടെ ഭര്‍ത്താവ് ആണ്.”കൂടാതെ “തനിക്ക് ഭരണത്തിലിരിക്കുമ്പോള്‍ പല തരത്തിലും ഇയാള്‍ക്ക് വേണ്ടി വഴിവിട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്, വീണ്ടും യുഡിഎഫ്‌ അധികാരത്തില്‍ വരുമെന്ന് കരുതി തന്നെ സമീപിച്ചിരിക്കുകയാണ്.. ഇനി ഇയാളുടെ ബ്ലാക്ക്‌ മെയിലിനു താന്‍ വഴങ്ങുകയില്ല.കുറെ വ്യാജ സി ഡികള്‍ തനിക്കെതിരെ ഉണ്ടാക്കുന്നുണ്ട്.”

ഈ പത്രസമ്മേളനം കേരളത്തിലെ ഒരു മുന്‍ മന്ത്രി കൂടിയായ കുഞ്ഞാലിക്കുട്ടി നടത്തുബോള്‍ കേരളത്തിലെ ജനങ്ങള്‍ അന്തം വിട്ടിരുന്നു…എല്‍ഡിഎഫ് എന്നില്ല, യുഡിഎഫ്‌ എന്നില്ല, സ്ത്രീ എന്നില്ല, പുരുഷന്‍ എന്നില്ല. ഉമ്മന്‍ചാണ്ടി ഉടനെതന്നെ പ്രസ്തവനയുമിറക്കി: “കുഞ്ഞാലിക്കുട്ടി ചെയ്ത തെറ്റുകള്‍ ഏറ്റ് പറഞ്ഞത് അഭിനന്ടിക്കേണ്ടത് ആണ്”. ഉമ്മന്‍ചാണ്ടിയെ പോലെ ബഹുമാനിക്കപെടുന്ന ഒരാള്‍ ഇത് പറയുബോള്‍ ഭാവിയില്‍ ഇദ്ദേഹത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കണം? യുഡിഎഫിന്റെ നേതാക്കള്‍ ആയാല്‍ ആര് എന്ത് ചെയ്താലും ഇദ്ദേഹം അഭിനന്ടിക്കുമല്ലോ? സഹായിക്കുമല്ലോ? നീതി പണവും പദ്ധവിയുമുള്ളവര്‍ക്ക്‌ എന്ന അവസ്ഥ വരുമല്ലോ? ഇങ്ങനെയൊക്കെ മുന്‍പ് സഹായിചിട്ടുണ്ടാകുമോ എന്ന് സംശയം വരുമല്ലോ? അങ്ങിനെ ഒരു പ്രസ്താവന ഇറക്കരുതായിരുന്നു.

പിന്നെ അടുത്തത് റൗഫിന്റെ ഊഴമായിരുന്നു. സാക്ഷികള്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്‍കിയാണ് ഐസ്ക്രീം കേസ് കോടതി വെറുതെ വിട്ടത് എന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍ . കൂടാതെ മറ്റു പല കേസുകളും വിവാദ വിഷയങ്ങളും പലപ്പോഴായി റൗഫ്‌ കൊണ്ടുവന്നു.ഇതെല്ലാം വിശ്വസിക്കാമോ എന്നാ ചോദ്യത്തിലപ്പുറം ജുഡീഷ്യറിയുടെ വിശ്വാസം ആണ് ചോദ്യം ചെയ്യപ്പെട്ടത്.

കുഞ്ഞാലികുട്ടി തന്റെ മുന്‍ പത്രസമ്മേളനത്തിലെ “പല തരത്തിലും ഇയാള്‍ക്ക് വേണ്ടി വഴിവിട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്” എന്നു രൌഫിനെ കുറിച്ച് പറഞ്ഞത് പിന്‍വലിച്ചു. ഉമ്മന്‍ചാണ്ടി കുഞ്ഞാലികുട്ടിക്ക് നല്‍കിയ അഭിനന്ദനം പിന്‍വലിക്കേണ്ടി വന്നു…!

ഒരു തരത്തില്‍ ലീഗിലെയും യുഡിഎഫിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടതുബോഴാണ് അടുത്ത ഏണി…! ഇടമലയാര്‍കേസില്‍ മുന്‍ മന്ത്രിയും യുഡിഎഫ്‌ നേതാവുമായ ബാലകൃഷ്ണപിള്ളയെ ഒരു വര്ഷം കഠിനതടവിനു ശിക്ഷിച്ചത്.

രാഷ്ട്രീയവിരോധം എന്നൊക്കെ പറഞ്ഞ് തലയൂരാന്‍ നോക്കിയപ്പോഴാണ്, എല്ലാവര് കൂടി കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളക്ക് ഒരു സ്വീകരണം നല്‍കിയത്. കുറ്റവാളിയായി കോടതി കണ്ട ഒരാള്‍ക്ക് സ്വീകരണം നല്‍കുന്നത് തന്നെ വിവാദമാകുമെന്നുമെന്നിരിക്കെ , അവിടെ നടന്ന പ്രസംഗങ്ങള്‍ എല്ലാം ചാനലുകാര്‍ ശേഖരിക്കും എന്നുറപ്പായിരുന്നു. അവിടെ നടന്ന ബഹു എംപി ശ്രീ സുധാകരന്റെ പ്രസംഗം വന്‍ വിവാദമായി.” കോടതികളൊക്കെ തന്നെ പോലുള്ള രാഷ്ട്രീയ പ്രമാണികളെ ശിക്ഷിക്കാനുള്ളതല്ല മറിച്ച് സാധാരണക്കര്‍ക്കുള്ളതാണ് എന്ന ച്ചുവയായിരുന്നു ആ പ്രസംഗത്തിലുടനീളം. തന്നെ പോലുള്ളവരുടെ തിണ്ണ നിറഞ്ഞി ജട്ജിയായവര്‍ അതെ ചെയ്യാന്‍ പാടുള്ളൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു. താന്‍ ഒരു ബാര്‍ ലൈസന്‍സ് കേസുമായി ബന്ടപ്പെട്ടു കൈകൂലി കൊടുക്കുന്നത് നേരിട്ട് കണ്ടു എന്ന് അവകാശവാദം ഉന്നയിച്ചു.

കൂണില്‍ മേല്‍ കുരു എന്ന പോലെയായി യു ഡി എഫിന്. കൂടാതെ അബ്ദുള്ളക്കുട്ടിയും സുധീരനും തമ്മിലുള്ള മൂപ്പിളമ പ്രശ്നം രൂക്ഷമായി. കൂടാതെ വല്ലാര്‍പാടം, തിരുവനന്തപുരത്തെ വിമാനടെര്‍മിനല്‍ ഉള്ഘടനങ്ങളില്‍ കൊണ്ഗ്രസ്സുകാര്‍ കേരളത്തെയും മുഖ്യമന്ത്രിയെയും അപമാനിച്ചു എന്ന കുറ്റവും ഈട്ടുപറചിലും പ്രധാനമന്ത്രിക്കും ഉമ്മന്‍ചാണ്ടിക്കും നടത്തേണ്ടിവന്നു.

ഇതെല്ലാം കൂടി പുകയുബോള്‍ കെ മുരളീധരന്‍ തിരിച്ചു വന്നെന്ന ഒരു ഘടകം മാത്രം കൊണ്ഗ്രെസ്സിനെ സന്തോഷിപ്പിച്ചു.

പക്ഷെ അതുകൊണ്ട് യുഡിഎഫും ലീഗും കോണ്‍ഗ്രസ്സും എല്ലാം ഈ വരുന്ന തിരഞ്ഞെടുപ്പില്‍ രക്ഷപെടുമോ?എന്തായാലും കാത്തിരുന്ന് കാണാം.