Friday, April 1, 2011

ശ്രീ. ഉമ്മന്‍ചാണ്ടി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം……

ശ്രീ. ഉമ്മന്‍ചാണ്ടി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം……
1. “കുഞ്ഞാലിക്കുട്ടി ചെയ്ത തെറ്റുകള്‍ ഏറ്റ് പറഞ്ഞത് അഭിനന്ടിക്കേണ്ടത് ആണ്”. കുഞ്ഞാലിക്കുട്ടി -റൗഫ്‌ സംഭവത്തില്‍ താങ്കള്‍ നടത്തിയ ഈ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?
2. ഇടമലയാര്‍കേസില്‍ മുന്‍ മന്ത്രിയും യുഡിഎഫ്‌ നേതാവുമായ ബാലകൃഷ്ണപിള്ളയെ ഒരു വര്ഷം കഠിനതടവിനു ശിക്ഷിച്ചല്ലോ? ബാലകൃഷ്ണപിള്ളയെ ഇപ്പോഴും യുഡിഎഫ്‌ നേതാവ് ആയി ഉമ്മന്‍ചാണ്ടി അംഗീകരിക്കുന്നുണ്ടോ?
3.താന്‍ ഒരു ബാര്‍ ലൈസന്‍സ് കേസുമായി ബന്ടപ്പെട്ടു കൈകൂലി കൊടുക്കുന്നത് നേരിട്ട് കണ്ടു എന്ന് അവകാശവാദം ഉന്നയിച്ച, പ്രസ്താവന തിരുത്താന്‍ തയ്യാറല്ല എന്ന് ആവര്‍ത്തിച്ച കണ്ണൂര്‍ എം പി സുധാകരനോട് ” ബന്ധപ്പെട്ട ജഡ്ജിക്കെതിരെ കേസ് കൊടുക്കാന്‍” താങ്കള്‍ ആവശ്യപെടുമോ?
4.ഇക്കഴിഞ്ഞ ദിവസം കെ കെ രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ചെന്നിത്തലക്കും താങ്കള്‍ക്കും എതിരെ ഉന്നയിച്ച അഴിമതി ആരോപണം അന്യോഷിക്കാന്‍ താങ്കള്‍ ആവശ്യപെടുമോ?
5.പാമോലിന്‍ കേസില്‍ മന്ത്രി ഐസക്‌ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് താങ്കള്‍ ഉത്തരം പറയാത്തത് എന്ത് കൊണ്ട്?
അതോ താങ്കളുടെ കാലത്ത് ധനമന്ത്രിയുടെ ആപ്പീസ് പോസ്റ്റ്‌ ഓഫീസ്‌ പോലെ സീലടിച്ച് ഒപ്പിടുന്ന തരത്തിലായിരുന്നോ? എം എല്‍ എ കണ്ണന്താനം ഉന്നയിച്ച ആരോപണത്തിനും അങ്ങ് മറുപടി പറഞ്ഞില്ലല്ലോ?
6. കുഞ്ഞാലികുട്ടി, മുനീര്‍, ടി യു കുരുവിള മറ്റു ആരോപനവിധേയരായ സ്ഥനാര്തികളെ താങ്കള്‍ അംഗീകരിക്കുമോ?
7.എല്‍ ഡി എഫില്‍ സ്ഥനാര്തികളായി ആരോപനവിധേയരെ ആരെയെങ്കിലും താങ്കള്‍ക്ക് പറയാമോ? (ആ ബന്ധം, ഈ ബന്ധം എന്ന് അല്ലാതെ ….!)
8. പി ജെ ജോസെഫിനെതിരെയും സമരം ചെയ്ത യുഡിഎഫ്‌ , തൊടുപുഴയില്‍ നിന്നും ഇദ്ദേഹത്തെ ജയിപ്പിക്കുകയും , ജയിച്ചാല്‍ മന്ത്രി ആക്കുകയും ചെയ്യുമോ?
9. (a) 2G സ്പെക്ട്രം,

(b) കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി,

(c) ആദര്ശ് ഫ്ലാറ്റ്‌ അഴിമതി,

(d) എസ് ബാന്‍ഡ് അഴിമതി അഴിമതി,

(e) പുറത്തു വിടാത്ത വിദേശ ബാങ്കുകളിലെ കള്ളപണത്തിന്റെ കോടി കോടികളുടെ കണക്ക്,

(f) അഴിമതികേസില്‍ പ്രതിയായ ഒരാളെ വിജിലന്‍സ് കമ്മീഷണര്‍ ആക്കിയത്,

(g) ജുഡീഷ്യറിയില്‍ അഴിമതി ആരോപണങ്ങള്‍

എല്ലാം എല്ലാം … കോണ്‍ഗ്രസ്‌ ഭരിക്കുന്ന യു പി എ സര്‍ക്കാരിന്റെ സംഭാവനകള്‍ അല്ലെ? താങ്കള്‍ ഇതിനോടെല്ലാം യോജിക്കുന്നുണ്ടോ? കേന്ദ്ര ഭരണക്കാര്‍ക്ക് ഇതെല്ലാം ആവമെന്കില്‍ കേരളത്തിലും ആവാമെന്നാണോ,അഴിമതി കേസുള്ളവര്‍ക്ക് സ്ഥാനര്തിത്വം നല്‍കിയതിലൂടെ ഉണ്ടായ സന്ദേശം?

10. രണ്ടു രൂപയ്ക്കു അരി കൊടുക്കുന്ന പദ്ധതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് അങ്ങ് നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുമോ?

No comments:

Post a Comment