Friday, April 1, 2011

മോചനജാഥയും പൊല്ലാപ്പുകളും

കേരളത്തില്‍ അങ്ങ് മുതല്‍ ഇങ്ങു വരെ ജാഥകള്‍ അരങ്ങു തകര്‍ക്കുകയാണ്. ആദ്യം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ജാഥ കാസര്‍കോട്‌ നിന്ന് തുടങ്ങി.ജാഥ അവസാനിക്കുന്നതിനു മുന്‍പ് പലതും കേരളത്തില്‍ നടക്കുമെന്ന് ചെന്നിത്തലയും പറഞ്ഞു. അത് കരിനാക്കായി. ഇവിടെ നടന്നത് എല്ലാം എല്ലാവരും കണ്ടു.ഈ ജാഥ നടക്കുന്നതിനു മുന്‍പ് വരെ നാട്ടുകാര്‍ വിചാരിച്ചിരുന്നത് യുഡിഎഫ് അധികാരത്തില്‍ വരുമെന്നു ആയിരുന്നു. കാരണം കഴിഞ്ഞ ലോകസഭയിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഉണ്ടായ ഒരു കുത്തിയോഴുക്ക് ഇടതു പക്ഷക്കാരില്‍ പോലും ഭയമുണ്ടാക്കിയിരുന്നു. പക്ഷെ യു ഡി എഫിന്റെ ജാഥ കഴിഞ്ഞപ്പോള്‍ , ഉമ്മന്‍ചാണ്ടി ഒരു കോടി ഒപ്പുകളുമായി ഗവര്ണര്ക്ക് നിവേദനം നല്‍കിയപ്പോള്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ആശ്വാസ നെടുവീര്‍പ്പിട്ടു.

കേരളത്തില്‍ യുഡിഎഫ്‌ ജാഥയുടെ ഇടയില്‍ നടന്നതെന്തെല്ലാമായിരുന്നു?

കുഞ്ഞാലിക്കുട്ടി ഒരു പത്രസമ്മേളനം നടത്തി പറയുന്നു..”തനിക്ക് വധഭീഷണി ഉണ്ട്,ഭീഷണി ഉയര്‍ത്തുന്നത് തന്റെ ഭാര്യ സഹോദരിയുടെ ഭര്‍ത്താവ് ആണ്.”കൂടാതെ “തനിക്ക് ഭരണത്തിലിരിക്കുമ്പോള്‍ പല തരത്തിലും ഇയാള്‍ക്ക് വേണ്ടി വഴിവിട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്, വീണ്ടും യുഡിഎഫ്‌ അധികാരത്തില്‍ വരുമെന്ന് കരുതി തന്നെ സമീപിച്ചിരിക്കുകയാണ്.. ഇനി ഇയാളുടെ ബ്ലാക്ക്‌ മെയിലിനു താന്‍ വഴങ്ങുകയില്ല.കുറെ വ്യാജ സി ഡികള്‍ തനിക്കെതിരെ ഉണ്ടാക്കുന്നുണ്ട്.”

ഈ പത്രസമ്മേളനം കേരളത്തിലെ ഒരു മുന്‍ മന്ത്രി കൂടിയായ കുഞ്ഞാലിക്കുട്ടി നടത്തുബോള്‍ കേരളത്തിലെ ജനങ്ങള്‍ അന്തം വിട്ടിരുന്നു…എല്‍ഡിഎഫ് എന്നില്ല, യുഡിഎഫ്‌ എന്നില്ല, സ്ത്രീ എന്നില്ല, പുരുഷന്‍ എന്നില്ല. ഉമ്മന്‍ചാണ്ടി ഉടനെതന്നെ പ്രസ്തവനയുമിറക്കി: “കുഞ്ഞാലിക്കുട്ടി ചെയ്ത തെറ്റുകള്‍ ഏറ്റ് പറഞ്ഞത് അഭിനന്ടിക്കേണ്ടത് ആണ്”. ഉമ്മന്‍ചാണ്ടിയെ പോലെ ബഹുമാനിക്കപെടുന്ന ഒരാള്‍ ഇത് പറയുബോള്‍ ഭാവിയില്‍ ഇദ്ദേഹത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കണം? യുഡിഎഫിന്റെ നേതാക്കള്‍ ആയാല്‍ ആര് എന്ത് ചെയ്താലും ഇദ്ദേഹം അഭിനന്ടിക്കുമല്ലോ? സഹായിക്കുമല്ലോ? നീതി പണവും പദ്ധവിയുമുള്ളവര്‍ക്ക്‌ എന്ന അവസ്ഥ വരുമല്ലോ? ഇങ്ങനെയൊക്കെ മുന്‍പ് സഹായിചിട്ടുണ്ടാകുമോ എന്ന് സംശയം വരുമല്ലോ? അങ്ങിനെ ഒരു പ്രസ്താവന ഇറക്കരുതായിരുന്നു.

പിന്നെ അടുത്തത് റൗഫിന്റെ ഊഴമായിരുന്നു. സാക്ഷികള്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്‍കിയാണ് ഐസ്ക്രീം കേസ് കോടതി വെറുതെ വിട്ടത് എന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍ . കൂടാതെ മറ്റു പല കേസുകളും വിവാദ വിഷയങ്ങളും പലപ്പോഴായി റൗഫ്‌ കൊണ്ടുവന്നു.ഇതെല്ലാം വിശ്വസിക്കാമോ എന്നാ ചോദ്യത്തിലപ്പുറം ജുഡീഷ്യറിയുടെ വിശ്വാസം ആണ് ചോദ്യം ചെയ്യപ്പെട്ടത്.

കുഞ്ഞാലികുട്ടി തന്റെ മുന്‍ പത്രസമ്മേളനത്തിലെ “പല തരത്തിലും ഇയാള്‍ക്ക് വേണ്ടി വഴിവിട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്” എന്നു രൌഫിനെ കുറിച്ച് പറഞ്ഞത് പിന്‍വലിച്ചു. ഉമ്മന്‍ചാണ്ടി കുഞ്ഞാലികുട്ടിക്ക് നല്‍കിയ അഭിനന്ദനം പിന്‍വലിക്കേണ്ടി വന്നു…!

ഒരു തരത്തില്‍ ലീഗിലെയും യുഡിഎഫിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടതുബോഴാണ് അടുത്ത ഏണി…! ഇടമലയാര്‍കേസില്‍ മുന്‍ മന്ത്രിയും യുഡിഎഫ്‌ നേതാവുമായ ബാലകൃഷ്ണപിള്ളയെ ഒരു വര്ഷം കഠിനതടവിനു ശിക്ഷിച്ചത്.

രാഷ്ട്രീയവിരോധം എന്നൊക്കെ പറഞ്ഞ് തലയൂരാന്‍ നോക്കിയപ്പോഴാണ്, എല്ലാവര് കൂടി കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളക്ക് ഒരു സ്വീകരണം നല്‍കിയത്. കുറ്റവാളിയായി കോടതി കണ്ട ഒരാള്‍ക്ക് സ്വീകരണം നല്‍കുന്നത് തന്നെ വിവാദമാകുമെന്നുമെന്നിരിക്കെ , അവിടെ നടന്ന പ്രസംഗങ്ങള്‍ എല്ലാം ചാനലുകാര്‍ ശേഖരിക്കും എന്നുറപ്പായിരുന്നു. അവിടെ നടന്ന ബഹു എംപി ശ്രീ സുധാകരന്റെ പ്രസംഗം വന്‍ വിവാദമായി.” കോടതികളൊക്കെ തന്നെ പോലുള്ള രാഷ്ട്രീയ പ്രമാണികളെ ശിക്ഷിക്കാനുള്ളതല്ല മറിച്ച് സാധാരണക്കര്‍ക്കുള്ളതാണ് എന്ന ച്ചുവയായിരുന്നു ആ പ്രസംഗത്തിലുടനീളം. തന്നെ പോലുള്ളവരുടെ തിണ്ണ നിറഞ്ഞി ജട്ജിയായവര്‍ അതെ ചെയ്യാന്‍ പാടുള്ളൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു. താന്‍ ഒരു ബാര്‍ ലൈസന്‍സ് കേസുമായി ബന്ടപ്പെട്ടു കൈകൂലി കൊടുക്കുന്നത് നേരിട്ട് കണ്ടു എന്ന് അവകാശവാദം ഉന്നയിച്ചു.

കൂണില്‍ മേല്‍ കുരു എന്ന പോലെയായി യു ഡി എഫിന്. കൂടാതെ അബ്ദുള്ളക്കുട്ടിയും സുധീരനും തമ്മിലുള്ള മൂപ്പിളമ പ്രശ്നം രൂക്ഷമായി. കൂടാതെ വല്ലാര്‍പാടം, തിരുവനന്തപുരത്തെ വിമാനടെര്‍മിനല്‍ ഉള്ഘടനങ്ങളില്‍ കൊണ്ഗ്രസ്സുകാര്‍ കേരളത്തെയും മുഖ്യമന്ത്രിയെയും അപമാനിച്ചു എന്ന കുറ്റവും ഈട്ടുപറചിലും പ്രധാനമന്ത്രിക്കും ഉമ്മന്‍ചാണ്ടിക്കും നടത്തേണ്ടിവന്നു.

ഇതെല്ലാം കൂടി പുകയുബോള്‍ കെ മുരളീധരന്‍ തിരിച്ചു വന്നെന്ന ഒരു ഘടകം മാത്രം കൊണ്ഗ്രെസ്സിനെ സന്തോഷിപ്പിച്ചു.

പക്ഷെ അതുകൊണ്ട് യുഡിഎഫും ലീഗും കോണ്‍ഗ്രസ്സും എല്ലാം ഈ വരുന്ന തിരഞ്ഞെടുപ്പില്‍ രക്ഷപെടുമോ?എന്തായാലും കാത്തിരുന്ന് കാണാം.

No comments:

Post a Comment